Latest NewsKerala

‘കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയാണ്’ :പ്രളയ ബാധിത മേഖലയില്‍ സാന്ത്വനവുമായി നിതാ അംബാനി

. ഓഗസ്റ്റ് 14 മുതല്‍ റിലയന്‍സ് ഫൗണ്ടേഷന്റെ 30 അംഗ വിദഗ്ധ സംഘം രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരളത്തിലുണ്ട്.

ഹരിപ്പാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ലെരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിൽ സാന്ത്വനവുമായി റിലയൻസ് ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ നിത അംബാനി. കേരളത്തിന് റിലയന്‍സ് 71കോടി രൂപ നല്‍കുമെന്നും ഇവർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21കോടി രൂപയും, ദുരിതബാധിത പ്രദേശങ്ങളില്‍ 50കോടി രൂപയുമാണ് വിനിയോഗിക്കുക.ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായാണ് ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ നിതാ എം അംബാനി കേരളത്തിലെത്തിയത്.

രണ്ട് തവണ വെള്ളപ്പൊക്കത്തിനും ദുരിതങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ നിതാ എം അംബാനി ദുരിത കാഴ്ചകള്‍ നേരിട്ട് വിലയിരുത്തി. ആലപ്പുഴയിലെ ഏറ്റവുമധികം പ്രളയം ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒന്നായ പള്ളിപ്പാട് ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ നേരിട്ട് കണ്ട നിത അംബാനി കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം മുഖ്യമന്ത്രിയെ അറിയിക്കുകയും നവകേരള പുനര്‍നിര്‍മാണ പ്രക്രിയയില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ കാര്യമായ പങ്കു വഹിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

50 കോടി രൂപയുടെ വിവിധ ദുരിതാശ്വാസ സാമഗ്രികളാണ് റിലയന്‍സ് ഫൗണ്ടേഷന്‍ കേരളത്തിലെ ദുരിത ബാധിത ജില്ലകളായ എറണാകുളം, വയനാട്, ആലപ്പുഴ, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ വിതരണം ചെയ്തത്. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഇത്തരമൊരു വിഷമാവസ്ഥയില്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയാണ്. ആത്മവിശ്വാസം കൈവിടരുത്. നമുക്കൊരുമിച്ചു ഈ വിഷമഘട്ടത്തില്‍ നിന്നും പുറത്തു കടക്കാനാകും. നമുക്കൊരുമിച്ചു ഒരു നവ കേരളം കെട്ടിപ്പടുക്കാം.’

.

‘അധികം വൈകാതെ തന്നെ ദൈവത്തിന്റെ സ്വന്തം നാട് അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കും’ നിത എം അംബാനി ആത്മ വിശ്വാസം നല്‍കി. ഓഗസ്റ്റ് 14 മുതല്‍ റിലയന്‍സ് ഫൗണ്ടേഷന്റെ 30 അംഗ വിദഗ്ധ സംഘം രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരളത്തിലുണ്ട്. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് പ്രത്യേക ടോള്‍ ഫ്രീ നമ്ബര്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഇത്തരത്തില്‍ 1600 ലധികം പേരെ രക്ഷപെടുത്താനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button