ജാക്കർത്ത : ചൈനയുടെ വാങ് മന്യുനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ടേബിൾ ടെന്നീസ് പ്രതീക്ഷയായിരുന്ന മാണിക ബത്രാ പുറത്തായി. സ്കോർ 2-11, 8-11, 8-1, 11-6, 4-11. ഒരു തരത്തിലുള്ള വെല്ലുവിളിയും മാണിക എതിരാളിക്ക് ഉയർത്തിയിരുന്നില്ല.
അതേസമയം പുരുഷന്മാരുടെ സിംഗിൾസ് മത്സരത്തിൽ അജന്ത ശരത് കമലും, സതിയാൻ ജി യും പരാജയപെട്ടു. അജന്ത കമൽ തായ്വാന്റെ ചുൻഗ് ചൈഹ്യുനോട് 7-11, 11-9, 10-12, 16-14, 9-11 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
സതിയാൻ ജപ്പാന്റെ കെന്റ മാസുദൈറയോട് 11-9, 4-11, 9-11, 6-11, 10-12 എന്ന സ്കോറിനും പരാജയപെട്ടു. നേരത്തെ ഇന്ത്യക്ക് വേണ്ടി മിക്സഡ് ഡബിൾസിൽ അജന്ത – മാണിക സഖ്യം വെങ്കലം നേടിയിരുന്നു. ശരത് ഇന്ത്യൻ പുരുഷ ടീമിനെ നേരത്തെ വെങ്കല മെഡലിലേക്ക് നയിച്ചിരുന്നു. ടേബിൾ ടെന്നിസിൽ ഇതോടെ ആദ്യമായി മെഡൽ നേടി ഇന്ത്യ ഏഷ്യൻ ഗെയിംസ് ചരിത്രവും രചിച്ചിരുന്നു.
Post Your Comments