Latest NewsWeird

തലയോട്ടിയെപ്പൊലെയാകാന്‍ ആഗ്രഹിച്ച് മൂക്കും നാവും കാതുമെല്ലാം മുറിച്ച് ഒരു യുവാവ്

ചെറുപ്പം മുതല്‍ കലാക്കാ എന്ന് പേരുളള ഇയാള്‍ തലയോട്ടികളോട് അഗാധമായ സ്‌നേഹമായിരുന്നു

കൊളംബോ: നമ്മളെല്ലാം മുഖ സൗന്ദര്യം എങ്ങനെയെങ്കിലുമൊന്ന് കൂടാന്‍ ചെയ്യാത്ത പൊടികൈകളൊന്നുമില്ല അല്ലേ , സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങിച്ചുകൂട്ടുന്നതിന് ഒരു കണക്കുമുണ്ടാകില്ല. ഒരുപക്ഷേ നമ്മുടെ വരുമാനത്തിന്റെ ഏറിയ പങ്കും നമ്മള്‍ സൗന്ദര്യം നിലനിര്‍ത്തുന്നതിനായി ചിലവഴിക്കുകയാണ്. എന്നാല്‍ നമ്മളെയെല്ലാം ഞെട്ടിച്ച് കൊണ്ട് കൊളംബോയില്‍ നിന്ന് ഒരു യുവാവ്. യുവാവിന്റെ സൗന്ദര്യ സങ്കല്‍പ്പമെല്ലാം നമ്മളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ആള് ആഗ്രഹിക്കുന്നത് തന്റെ മുഖത്തെ തലയൊട്ടി (Skull) പോലെയാക്കാനാണ്. അതിനായി ഇദ്ദേഹം കാണിച്ചുകൂട്ടിയതുകൂടി അറിഞ്ഞാല്‍ നമ്മള്‍ സഹിക്കില്ല.

ചെറുപ്പം മുതല്‍ കലാക്കാ എന്ന് പേരുളള ഇയാള്‍ തലയോട്ടികളോട് അഗാധമായ സ്‌നേഹമായിരുന്നു. സ്‌കളളിനോടുളള പ്രണയം മൂത്ത് അടുപ്പം തോന്നി കുട്ടിക്കാലം മുതലേ കലാക്കാ, സ്‌കളളിനെ പോലെയാകാന്‍ ആഗ്രഹിച്ചു. സ്വന്തം പേരിനൊപ്പം തന്നെ ഇദ്ദേഹം സ്‌കള്ളെന്ന് ചേര്‍ത്ത് ”കലാക്ക സ്‌കള്‍’ എന്നാക്കി പുനര്‍നാമകരണം ചെയ്തു. ചെറുപ്പത്തില്‍ തന്നെ സ്‌കളളിനെപ്പോലെയാകാനായി കലാക്കാ ശസ്ത്രക്രിയയ്ക്കായി വരെ മുതിര്‍ന്നു. എന്നാല്‍ അവന്റെ മാതാവ് പുത്രന്റെ ഈ പ്രവര്‍ത്തിക്ക് എതിര് നിന്നതിനാലാണ് കലാക്കാ സ്‌കള്‍ ഇതിന് മുതിരാതിരുന്നത്.

Also Read: നാട്ടുകാർക്ക് മദ്യവും പണവും നല്‍കിയ എം.എൽ.എ പ്രളയസമയത്ത് ജനങ്ങളെ പറ്റിച്ചു; വിമർശനവുമായി വെള്ളാപ്പള്ളി

എന്നാല്‍ 2 വര്‍ഷങ്ങള്‍ മുമ്പ് മാതാവിന്റെ മരണ ശേഷം കലാക്കാ തന്റെ സ്വപ്‌നമായ സ്‌കള്‍ ആകുകയെന്ന സ്വപ്‌നം പൂവണിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായി ഇവന്‍ മൂക്കിന്റെയും നാക്കിന്റെയും പകുതിയും ചെവി രണ്ടും അപ്പാടെയും മുറിച്ചുമാറ്റി. ഒപ്പം അവന്‍ മുഖം മൊത്തം ടാററൂ അടിച്ചു. കണ്‍കുഴികളില്‍ തലയൊട്ടിയെ പോലെയെന്നവണ്ണം നീലയും തവിട്ടും നിറത്തിലാണ് ടാററൂ അടിച്ചിരിക്കുന്നത്. ഇപ്പോള്‍ ഭാഗികമായി കലാക്ക ഒരു തലയോട്ടിയെ പോലെയാണ് തന്നെയാണ്.

‘കലാക്കാ സ്‌കള്‍’ എന്ന 22 വയസ്സുളള ഈ യുവാവിന്റെ ചെയ്തികളെ സമൂഹം ഏറെ വിമര്‍ശിച്ചുവെങ്കിലും അവന്‍ ഈ മാററത്തെ ഏറിയ അഭിമാനത്തോടെയാണ് കാണുന്നത്. സ്‌കളളുകളെ ഞാനെന്റെ സഹോദരിമാരെപ്പോലെയാണ് കാണുന്നതെന്നും ഇവ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും കലാക്ക പറയുന്നു.

Also Read: കോടികള്‍ കൊയ്യുന്ന ആശുപത്രികള്‍ക്ക് അസുഖം എന്തെന്ന് കണ്ടെത്താന്‍ സാധിച്ചില്ല

സ്‌കള്‍ ആകുകയെന്ന പൂര്‍ണ്ണമായ സ്വപ്‌നത്തിലേയ്്ക്ക് താന്‍ എത്തിയിട്ടില്ലെന്നും പൂര്‍ണ്ണമായും സ്‌കളളുകളോട് താദമ്യം പ്രാപിക്കുവാന്‍ താന്‍ ഇനിയും ശസ്ത്രക്രിയയ്ക്ക് വിധേയന്‍ ആകുമെന്നും കലാക്ക. മററുളളവര്‍ക്ക് എന്നെക്കാണുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ ഒരു സാധാരണ മനുഷ്യനെപ്പോലെ തന്നെയാണെന്നും മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കലാക്ക അഭിമുഖത്തില്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button