ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാർക്ക് മദ്യവും പണവും നല്കിയ എം.എൽ.എ പ്രളയ സമയത്ത് ജനങ്ങളെ പറഞ്ഞുപറ്റിച്ചുവെന്ന ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദിവസങ്ങള്‍ക്ക് ശേഷമെത്തിയ എംഎല്‍എ പിന്നെ ആ വഴി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയക്കെടുതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സജി ചെറിയാന് സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ അനൗചിത്യമൊന്നുമില്ല. പ്രളയ ദുരിതം കൂടുതല്‍ അനുഭവിച്ചത് കുട്ടനാടാണെങ്കിലും ഗോളടിച്ചത് സജി ചെറിയാനാണ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നു. രാഷ്ട്രീയം നോക്കാതെയാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
Post Your Comments