കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ഇതില്‍ തന്നെ ഒരുപാട് പരീക്ഷണങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ലോകത്തിലെ തന്നെ വിചിത്രമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട വിഭവമായ ‘ബാള്‍നട്ട്’. എന്നാല്‍ എത്ര മുട്ട കഴിക്കുന്നവരാണെങ്കിലും ഇത് കഴിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഫിലിപ്പീന്‍സ് വിഭവമാണിത്. അമേരിക്കയിലെ ചില റെസ്റ്റോറന്റുകളിലും ഇത് ലഭിക്കും. താറാവിന്റെ മുട്ടയാണ് വിഭവത്തിലെ താരം. പുഴുങ്ങിയ മുട്ടയില്‍ കുറച്ച് വിനാഗിരിയും ഉപ്പും ചേര്‍ത്താല്‍ സാധനം റെഡിയാകും. എന്നാല്‍ താറാവ് മുട്ടയിട്ടാല്‍ അപ്പോള്‍ തന്നെ ഇതകത്താക്കാന്‍ പറ്റില്ല കേട്ടോ. മുട്ടയിട്ട് 16 മതല്‍ 20 ദിവസം വരെ അടവച്ചതിനുശേഷമാണ് ഇതുപയോഗിക്കുന്നത്. അപ്പോഴേയ്ക്കും മുട്ടയ്ക്കുള്ളില്‍ കൊക്ക്, കാലുകള്‍, ചിറകുകളോടു കൂടിയ ഒരു താറാകുഞ്ഞ് രൂപപ്പെട്ടിട്ടുണ്ടാവും.
21 ദിവസത്തെ പൂര്‍ണ വളര്‍ച്ചയെത്തിയ മുട്ടകളും ഇതിനായി ഉപയോഗിക്കാറുണ്ട്. തെക്ക്-കിഴക്ക് ഏഷ്യയിലുള്ള വിയ്റ്റ്‌നാമികള്‍ക്കും തായ്‌ലാന്റ്കാര്‍ക്കും അവരുടേതായ ബാള്‍നട്ട് വിഭവങ്ങളുണ്ട്. ചൈനയിലാണ് ആദ്യം ബാള്‍നട്ട് ഉണ്ടാക്കി തുടങ്ങിയത്. തൊലി കളയുമ്പോള്‍ തന്നെ മുട്ടയ്ക്കുള്ളില്‍ ഒരു ദ്രാവകം കാണാം. ചിലര്‍ ആത് മാത്രം കുടിയ്ക്കുന്നു. ഒന്ന രണ്ട് കടിക്കുള്ളില്‍ ഇതു പൂര്‍ണമായും അകത്താക്കുന്ന വിരുതന്മാരും ഉണ്ട്.
നല്ല രീതിയില്‍ കുക്ക് ചെയ്ത ബാള്‍നട്ടിന്റെ ഉപരിതലം പ്രശസ്തമായ ചേദര്‍ ക്രീമിനെ പോലെയാണ്. കൂടാതെ ഹാര്‍ഡ്-ബോയില്‍ഡ് കോഴി മുട്ടകള്‍ പോലെ സള്‍ഫറസും അല്ല. വളര്‍ച്ചയെത്തിയതാണെങ്കിലും ഇതില്‍ എല്ലുകള്‍ ഉണ്ടാവില്ല. പോഷണം നിറഞ്ഞ ഭക്ഷണങ്ങളില്‍ ഒന്നാണ് ബാള്‍നട്ടും.
ALSO READ:വിചിത്രമായി നീങ്ങുന്ന കാർ; ഒടുവിൽ പരിശോധിച്ചപ്പോൾ കണ്ടതിങ്ങനെ
Post Your Comments