Latest NewsGulf

കോടികള്‍ കൊയ്യുന്ന ആശുപത്രികള്‍ക്ക് അസുഖം എന്തെന്ന് കണ്ടെത്താന്‍ സാധിച്ചില്ല

റാസല്‍ഖൈമ : രണ്ട് വര്‍ഷം തുടര്‍ച്ചയായി ഭക്ഷണം കഴിയ്ക്കാനാകാതെ യുവതി. സര്‍ജറികള്‍ നടത്തിയിട്ടും ഇതിന് പരിഹാരമായില്ല. കടുത്ത വയറു വേദനയും തൊണ്ടവേദനയും മൂലം വലയുന്ന യുവതിയ്ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഏക ആശ്രയം വെള്ളമാണ്. പക്ഷേ നിരവധി ചികിത്സകള്‍ ചെയ്തിട്ടും അസുഖം എന്താണെന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന് ആയിട്ടില്ല. ബിന്‍ഡു ഡ്യൂക്ക്‌ലി എന്ന അമേരിക്കന്‍ യുവതിയ്ക്കാണ് ഈ ദുരവസ്ഥയുള്ളത്. ഇനി അവസാന ശ്രമമെന്ന നിലയില്‍ റാസല്‍ഖൈമ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരിക്കുകയാണ് ഇവര്‍.

റാസല്‍ഖൈമ ആശുപത്രിയില്‍ സീനിയര്‍ സര്‍ജന്‍ ഡോ. അനൂപ് കുമാര്‍ പാണിഗ്രഹി പറയുന്നത് ഞരമ്പുകള്‍ തളര്‍ന്നുപോകുന്ന ഒരു അവസ്ഥയാണ് ഇതെന്നാണ്. അകാല്‍സ്യ കാര്‍ഡിയ എന്നു വിളിയ്ക്കുന്ന ഈ അസുഖം ബാധിച്ചാല്‍ ഭക്ഷണം ചവച്ചരച്ച് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല ദ്രവപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ നെഞ്ചിനകത്ത് കെട്ടിനില്‍ക്കുകയും ചെയ്യും. നെഞ്ച് വേദന, നെഞ്ചെരിച്ചല്‍, ശക്തമായ വയറുവേദന, ഭാരം കുറയല്‍ എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗം വന്നാല്‍ ദഹനവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിയ്ക്കും.

read also : റാസല്‍ഖൈമയിലെ ആശുപത്രിയില്‍ കഴിയുന്ന അര്‍ച്ചനയെ കാണാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തി

റാസല്‍ഖൈമയിലെ ആശുപത്രിയില്‍ എത്തിയതിനു ശേഷമാണ് ബില്‍ഡു എന്ന യുവതിയുടെ ശരിയായ അസുഖം എന്തെന്ന് കണ്ടുപിടിച്ചത്. ഇതിനു മുമ്പ് രോഗാവസ്ഥയില്‍ അവര്‍ സര്‍ജറികള്‍ക്കായ് ധാരാളം പണം ചെലവഴിച്ചു. എന്നാല്‍ ആരോഗ്യം നശിച്ചതല്ലാതെ വേറൊരു പ്രയോജനവും ഉണ്ടായില്ല.
കീഹോള്‍ ശസ്ത്രക്രിയയിലൂടെ യുവതിയുടെ അസുഖത്തിന് അറുതിയായി. അസുഖം കണ്ടുപിടിച്ച് തന്നെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തിച്ച റാസല്‍ഖൈമയിലെ ഡോക്ടര്‍മാരോട് നന്ദി പറയുകയാണ് ബിന്‍ഡു. തനിക്ക് ഇപ്പോള്‍ എല്ലാ ഭക്ഷണവും കഴിയ്ക്കാമെന്നും അവര്‍ പറഞ്ഞു

shortlink

Post Your Comments


Back to top button