സ്പെയിന്: മുട്ടയ്ക്കുള്ളില്‍ ഭ്രൂണാവസ്ഥയിലാണ് ഇരട്ടത്തലയുളള ഈ സ്രാവിനെ ശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയത്. മുട്ടയിടുന്ന സ്രാവുകളുടെ ഗണത്തില്‍ ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസം . അപൂര്‍വ പ്രതിഭാസമായാണ് ഇതിനെ ഗവേഷകര്‍ വിലയിരുത്തുന്നത്. സ്പെയിനിലെ ഒരു പരീക്ഷണശാലയിലാണ് മുട്ടയ്ക്കുള്ളില്‍ വളരുന്ന ഇരട്ടത്തലയുള്ള സ്രാവിന്റെ ഭ്രൂണമുളളത്.
സ്രാവുകളിലെ ഹൃദയാരോഗ്യത്തെക്കുറിച്ചുളള ഗവേഷണ പഠനത്തിനിടെയാണ് ഇരട്ടത്തലയുളള ഭ്രൂണം ജീവിക്കുന്നതായി ഗവേഷകര്‍ തിരിച്ചറിഞ്ഞത്. നട്ടെല്ലു വരെ ഒന്നും തലച്ചോറും വായും കണ്ണുകളും ഉള്‍പ്പടെ മറ്റെല്ലാ ഭാഗങ്ങളും രണ്ടു വീതവുമാണ് ഈ സ്രാവിനുള്ളത്. ജനിതകഘടനയിലെ പ്രശ്നങ്ങളാണ് സ്രാവുകളും ഇരട്ടത്തലയന്മാരായി ജനിക്കാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. നീന്താന്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാലും അന്തരികാവയവങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലും ഈ സ്രാവ് അതിക കാലം ജീവിക്കാന്‍ സാധ്യതയില്ലെന്നും ഗവേഷകര്‍ പറഞ്ഞു.
Post Your Comments