KeralaLatest News

പ്രളയം വിദേശത്ത് വിറ്റ് കാശാക്കുന്ന വ്യാജ പാസ്റ്റർമാരെ തുറന്നു കാട്ടി മറ്റുള്ളവർ: സുനാമിക്ക് കൈക്കലാക്കിയത് 25 ലക്ഷം യൂറോ

ഫണ്ടുകള്‍ സ്വന്തമാക്കി മുക്കുവാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ രഹസ്യമായി ഒരുങ്ങിയതായാണ് ആരോപണം.

കൊച്ചി: പ്രളയം വിറ്റ് കാശാക്കാന്‍ വിവിധ സംഘടനകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കാതെ സ്വന്തം നിലയില്‍ പണപ്പിരിവ് നടത്തി കീശ വീര്‍പ്പിക്കാന്‍ ഒരുങ്ങി ചില പെന്തകൊസ്റ്റ് സംഘടനാ നേതൃത്വങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം അയച്ചാല്‍ അത് തങ്ങളുടെ ഇടയില്‍ ഉള്ള ആളുകള്‍ക്ക് ലഭിക്കില്ല എന്നുള്ള വ്യാജ പ്രചരണങ്ങള്‍ വിദേശത്തും,സ്വദേശത്തും ഉള്ള സമ്പ ന്നരുടെ ഇടയില്‍ വരുത്തി തീര്‍ത്ത് ഫണ്ടുകള്‍ സ്വന്തമാക്കി മുക്കുവാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ രഹസ്യമായി ഒരുങ്ങിയതായാണ് ആരോപണം.

പോര്‍ച്ചുഗല്‍ സന്ദര്‍ശന വേളയില്‍ കാഞ്ഞിരപ്പള്ളിയില്‍ സുനാമി കയറിയടിച്ചു ധാരാളം വീടുകള്‍ നഷ്ടപ്പെട്ടെന്നറിയിച്ചതിൻ പ്രകാരം ഒരു ദിവസത്തെ ഞായറാഴ്ചത്തെ സ്‌തോത്രകാഴ്ച പണമായ 25 ലക്ഷം രൂപയ്ക്കുള്ള യൂറോ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് നല്‍കുകയും ചെയ്തിരുന്നു.അത് അവര്‍ പോര്‍ച്ചുഗല്‍ സഭയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു എന്ന് പറയപെടുന്നു .എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ സുനാമി കയറിയടിച്ചതെന്ന് എവിടെയെന്ന് അവിടുത്തുകാര്‍ തിരയുകയാണ് .

ഇതിന് സമാനമായ തട്ടിപ്പാണ് ഇപ്പോഴും നടക്കുന്നതെന്നാണ് സൂചന. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ ഗൗരവത്തോടെയുള്ള ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് പെന്തകോസ്തുകാര്‍ തന്നെ ഉയര്‍ത്തുന്നത്.വിദേശത്തും സ്വദേശത്തും പണപ്പിരിവുകള്‍ പലതും നടത്തി തുച്ഛമായ കാര്യങ്ങള്‍ സഭയിലുള്ളവര്‍ക്ക് കൊടുത്തിട്ട് ബാക്കി സംഘടനാ തലപ്പത്തുള്ളവര്‍ സ്വന്തമാക്കുകയാണ് പതിവ് എന്നാണ് ആരോപണം. പ്രളയവും ഇതിനായി സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് ചിലര്‍. പ്രളയം കഴിഞ്ഞു ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടന പാണ്ടനാട് ഉള്ള സഭയിലെ ആളുകളെ തിരിഞ്ഞു നോക്കിയില്ല എന്ന് ക്രൈസ്തവ നാദം എന്ന പത്രം പറയുന്നു.

ചില ബൈബിള്‍ വാക്യങ്ങള്‍ കൂട്ടു പിടിച്ചു വന്‍ തട്ടിപ്പിന് ഒരുങ്ങുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പെന്തകോസ്തുകാര്‍ തന്നെ ഉയര്‍ത്തുന്ന ആരോപണം. അതില്‍ പ്രധാനം ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന വാക്യം ആണ്. അതിനാല്‍ എത്ര രൂപ നല്‍കി എന്ന് അണികളും സാധാരണ പറയില്ല. അതാണ് ഇക്കൂട്ടര്‍ക്കുള്ള വിജയവും. മലയാളി പെന്തകൊസ്ത് ഫ്രീ തിങ്കേഴ്‌സ് (എംപി.എഫ്.ടി) എന്ന പ്രസിദ്ധ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button