കോതമംഗലം: കേരളത്തിലെ കനത്ത മഴയിൽ വീടുകൾ നഷ്ടപ്പെട്ടവർ അനേകരാണ്. മടങ്ങിപ്പോകാൻ വീടുകളില്ലതെ ഇപ്പോഴും വിവിധ ക്യാമ്പുകളിൽ അനേകമാളുകൾ കഴിയുന്നുണ്ട്. വീടുകളിലേക്ക് തിരികെപ്പോയവർ താമസ യോഗ്യമല്ലാതായ തങ്ങളുടെ വീടിന് മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ്.
ഇതേ അവസ്ഥയാണ് കവിയും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിനും. എറണാകുളം ജില്ലയിലെ നേര്യമംഗലത്താണ് അക്ബറും കുടുംബവും താമസിക്കുന്നത്. പ്രളയം തകര്‍ത്ത വീടിനെക്കുറിച്ചും തന്റെ നിസ്സഹായ അവസ്ഥയെക്കുറിച്ചും അക്ബർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
കനത്ത മഴയ്ക്കും പ്രളയത്തിനും ശേഷം വീടും തറയും പലയിടങ്ങളിലായി വീണ്ടു കീറുന്ന അവസ്ഥയാണ്. ഞാനും ഉമ്മയും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. എങ്ങോട്ട് പോകും എന്നതിനെക്കുറിച്ച് ഒരു ധാരണയില്ല. ഏത് നിമിഷവും തകര്‍ന്ന് വീഴാമെന്ന അവസ്ഥയിലാണ് വീട്. വാടക വീട് എടുക്കാന്‍ പറ്റുന്ന സാഹചര്യമല്ല. പഞ്ചായത്തിലും വില്ലേജിലും പരാതി നല്‍കിയിട്ടുണ്ട്. അവര്‍ ഇവിടെ നിന്ന് മാറിത്താമസിക്കാന്‍ പറഞ്ഞെങ്കിലും അതിനുള്ള അവസ്ഥയല്ല. ഞാനും കുടുംബവും എന്ത് ചെയ്യും? അക്ബര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
അടിമാലിയിലെ മീഡിയാനെറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ് അക്ബര്‍ ജോലി ചെയ്യുന്നത്. ദേശീയ പാതയുടെ ഓരത്തുള്ള പുറമ്പോക്ക് ഭൂമിയിലാണ് അക്ബറിന്റെ വീട് സ്ഥിതി ചെയ്യുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Post Your Comments