ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം ലഭിച്ചു. ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഐ.ആര്‍.സി.ടി.സി.യുടെ രണ്ടുഹോട്ടലുകളെിലെ അറ്റകുറ്റപ്പണിയില്‍ അഴിമതി നടത്തിയെന്നായിരുന്നു കേസ്. ഒരു ലക്ഷത്തിന്റെ വ്യക്തിഗത ബോണ്ടിലാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവരെ കൂടാതെ പാര്‍ട്ടിയിലെ മറ്റൊരു നേതാവായ പി സി ഗുപ്ത, ഭാര്യ സരള ഗുപ്ത, എന്നിവരും കേസില്‍ പ്രതികളാണ്.
2012-14 കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐ.ആര്‍.സി.ടി.സിയുടെ അറ്റകുറ്റപ്പണി ചുമതല വിനയ് കൊച്ചാര്‍, വിജയ് കൊച്ചാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സുജാതാ ഹോട്ടലിനു കൈമാറിയിരുന്നു. ഇതിനു പ്രതിഫലമായി ബിനാമി സ്ഥാപനമായ ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി മുഖേന പട്നയില്‍ കണ്ണായസ്ഥലത്ത് ലാലുവിനും കുടുംബത്തിനും മൂന്നേക്കര്‍ഭൂമി നല്‍കിയെന്നാണ് കേസ്. കൂടാതെ കമ്പനിയുടെ ഉടമസ്ഥാവകാശം അന്നത്തെ ഉടമ സരള ഗുപ്തയില്‍നിന്ന് റാബ്റി ദേവിയുടെയും മകന്‍ തേജസ്വി യാദവിന്റെയും പേരിലേക്കുമാറ്റിയിരുന്നു. കേസില്‍ പ്രതിഷേധം ശക്തമായതോടെ ലാലു മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.
കാലിത്തീറ്റ കുംഭകോണ കേസില്‍ പ്രതിയായ ലാലു പ്രസാദ് ഇപ്പോള്‍ ജയിലിലാണ്. ചികിത്സക്കായി മൂന്നുമാസത്തെ പരോള്‍ ലഭിച്ചിരുന്ന ലാലു കാലാവധി നീട്ടി നല്‍കാന്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി തള്ളി കളയുകയും എത്രയും പെട്ടെന്ന് ലാലുവിനോട് ജയിലില്‍ കീഴടങ്ങാനും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ സി ബി ഐ കോടതിയില്‍ കീഴടങ്ങിയത്. മകന്‍ തേജസ്വി യാദവാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.
ALSO READ:ലാലു പ്രസാദിന്റെ പരോള്‍ അപേക്ഷ : ഹൈക്കോടതി തീരുമാനം ഇങ്ങനെ
Post Your Comments