KeralaNews

ഹൈദരാബാദ് മലയാളി കൂട്ടായ്മ 64 ലക്ഷത്തിന്റെ മരുന്നുകള്‍ നല്‍കി

തിരുവനന്തപുരം•ഹൈദ്രാബാദ് മലയാളി കൂട്ടായ്മയുടെ ശ്രമഫലമായി അരവിന്ദോ ഫാര്‍മസി കമ്പനി 64 ലക്ഷം രൂപ വിലവരുന്ന 1218 ബോക്‌സ് മരുന്നുകള്‍ കെ.എം.എസ്.സി.എല്‍.ന് കൈമാറിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഓപ്പണ്‍ മാര്‍ക്കറ്റില്‍ രണ്ട് കോടിയോളം വിലമതിക്കുന്ന ആന്റീബയോട്ടിക്കുകളാണ് നല്‍കിയത്.

8 ലക്ഷം രൂപ വില വരുന്ന ആറ് ടണ്ണോളം വരുന്ന അവശ്യ വസ്തുക്കളും മലയാളി കൂട്ടായ്മ സ്വരൂപിച്ച് അയച്ചിരുന്നു. ഇതുകൂടാതെ വയനാട് ജില്ലയിലേക്ക് 290 ബെഡ്ഡുകള്‍, ഷീറ്റുകള്‍, തലയിണകള്‍, ഒരു ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയും അയച്ചിട്ടുണ്ട്. ലക്ഷക്കണിക്കിന് രൂപ വിലമതിക്കുന്ന ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും നേരത്തെ നല്‍കിയിരുന്നു.

തെലുങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡി ഫ്‌ളാഗോഫ് ചെയ്താണ് സാധനങ്ങള്‍ കയറ്റിയയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button