ലക്നൗ: ഭര്‍തൃമതിയായ യുവതി കാമുനെ വിവാഹം കഴിയ്ക്കാന്‍ സ്വന്തം മരണക്കഥ മെനഞ്ഞു. കാണാനില്ലെന്ന് സ്വയംവരുത്തി തീര്‍ത്ത് യുവതി മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. അവസാനം യുവതി ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത് ഫേസ്ബുക്ക് വഴിയാണ്. മകളെ കാണാതായതോടെ സ്ത്രീധനത്തിനായി മരുമകനും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കാട്ടി പിതാവ് ഹരിപ്രസാദ് പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
രാഹുല്‍ എന്നയാളുമായി 2016 ജനുവരിയിലാണ് സഫ്ദര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാരാബങ്കിയിലെ റൂബിയെന്ന യുവതിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിനിടെ പെട്ടെന്ന് യുവതിയെ കാണാതായി. തുടര്‍ന്ന് 2018 ജൂണില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് റൂബിയുടെ പിതാവ് ഹരിപ്രസാദ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മതദേഹമൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
read also : ഫേസ്ബുക്ക് അമിതമായി ഉപയോഗിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു പാഠമായി അങ്കമാലിയില്‍ നിന്ന് ചീറ്റിംഗ് കഥ
എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 2018 ജുലൈയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. പിന്നീട് യുവതിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് റൂബിയുടെ ഫേസ്ബുക്ക് ആക്ടിവ് ആണെന്നും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയില്‍ രാമു എന്നയാളോടൊപ്പം താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം ഡെല്‍ഹിയിലെ ഇവരുടെ താമസ സ്ഥലത്തുനിന്നും ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ആഗ്രഹിച്ച പുരുഷനം വിവാഹം കഴിക്കാന്‍ വേണ്ടിയാണ് മരണക്കഥ മെനഞ്ഞതെന്ന് യുവതി കോടതിയില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
Post Your Comments