തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ വിമര്‍ശനത്തിന് പേരുപറയാതെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞാലും അതിനെ വിശാല മനസ്സോടെയാണ് സ്വീകരിക്കുകയാണ്. അതിന് ഒരു പ്രയാസവുമില്ല. ഒരു സ്ഥാനത്തിരിക്കുമ്പോൾ വിമര്‍ശനം വരും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്.
Also Read: കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയ സിപിഐ എം എൽ എ യോട് രോഷാകുലനായി പിണറായി വിജയൻ
നേരത്തെ പ്രളയ ദുരിതത്തിന് പണം ചോദിച്ച മുഖ്യമന്ത്രിക്ക് കണ്ടാമൃഗത്തിന്റെ തൊലക്കട്ടിയാണെന്ന് മുസ്ലീലീഗ് നേതാവ് എംകെ മുനീര്‍ പറയുന്ന ഓഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും. വിമര്‍ശനങ്ങള്‍ ഒത്തിരിക്കേട്ടിട്ടുള്ളവരാണല്ലോ നമ്മളെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments