ജയ്പാല്‍ഗുരി:ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാതലോണ്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യമായി സ്വര്‍ണ മെഡല്‍ നേടി കൊടുത്ത് ചരിത്രം സൃഷ്ടിച്ച സ്വപ്‌ന ബര്‍മന്റെ വിജയം നാടൊട്ടുക്ക് ഏറ്റെടുത്തു. സ്വപ്‌നയുടെ വിജയത്തിനു പിന്നാലെ സ്വദേശമായ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ജനങ്ങള്‍ തെരുവില്‍ മധുരം വിളമ്പി. എന്നാല്‍ സ്പന തന്റെ ജിവിതത്തില്‍ ഒരുപാട് കഷ്പാടുകള്‍ സഹിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
കൊല്‍ക്കത്തിയിലെ നിരത്തുകളില്‍ സാധാരണ കാണുന്ന, തള്ളുന്ന റിക്ഷ വണ്ടിയില്‍ നിന്നുള്ള വരുമാനമാണ് അവളുടെ കുടുംബത്തിന് ആകെയുള്ളത്. പലപ്പോഴും മകള്‍ക്ക് ശരിയായ പരിശീലനം കൊടുക്കാന്‍ പോലും റിക്ഷാകാരനായ അച്ഛന്‍ പഞ്ചനന്‍ ബര്‍മന് ആയിട്ടില്ല. കാല്‍ പാദത്തില്‍ ഒരു വിരല്‍ കൂടുതലുള്ള സ്വപ്‌നക്ക് പാകമായ ഷൂസുകള്‍ പോലും ലഭിച്ചിട്ടല്ല. വളരെ അികം വേദന സഹിച്ചാണ് അവളുടെ ഓരോ മത്സരങ്ങളും അവള്‍ പൂര്‍ത്തീകരിച്ചിരുന്നത്.
ഏഴ് ട്രാക്കിനങ്ങളാണ് ഹെപ്റ്റാതലോണിലുള്ളത്. ബാല്യത്തില്‍ തന്നെ കായിക മത്സരങ്ങളില്‍ സ്വപ്‌നയ്ക്കുള്ള താത്പര്യം മനസ്സിലാക്കി കോച്ചായ സുകന്ത സിംഗാണ് അവള്‍ക്ക് പരിശീലനം നല്‍കി കൊണ്ടിരുന്നത്. ആറു വിരലുകളുള്ള തനിക്ക് പാകമാകുന്ന ഷൂസുകള്‍ വേണമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. റായ്‌ക്കോട്ട് പാര സ്‌പോര്‍ട്ടിംഗ് അസോസിയേഷനാണ് സ്വപ്‌നയ്ക്ക മത്സരത്തിനു ആവശ്യമായ സാധനങ്ങള്‍ നല്‍കിയത്. അഞ്ചിനങ്ങളില്‍ 178 പോയറ്റ് നേടിയാണ് സ്വപ്‌ന ബര്‍മന്‍ സ്വര്‍ണ മെഡല്‍ നേടിയത്.
ALSO READ:പ്രതീക്ഷ കാത്ത് സ്വപ്ന : ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം ഹെപ്റ്റാത്തലോണിൽ
Post Your Comments