ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് വളര്‍ച്ച. മികച്ച കാലവര്‍ഷവും വ്യവസായ വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം 7.4% വളര്‍ച്ച നേടുമെന്ന് 2017-2018 ലെ ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഹ്രസ്വ കാലത്തേക്ക് നാണയപ്പെരുപ്പം നാലു ശതമാനത്തില്‍ തുടരും. കാര്‍ഷിക മേഖല മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നു. കമ്പനികളുടെ ലാഭത്തിലും വര്‍ധനവുണ്ട്. കൂടാതെ സേവന രംഗത്തും ഉണര്‍വ് നേരിടുന്നു. എണ്ണ വിലക്കയറ്റം സാമ്പത്തിക മേഖലയില്‍ സമ്മര്‍ദം ഉണ്ടാക്കും. അതേസമയം ഇറക്കുമതി ചെലവ് ഉയര്‍ത്തും. ആഗോള വിപണികളിലെ ചാഞ്ചാട്ടം കയറ്റുമതി രംഗത്ത് ആശങ്ക സൃഷ്ടിക്കും.
Post Your Comments