മുംബൈ: ശിവ മാലയം എന്ന ഈ യുവാവിന് 21 വയസുണ്ടെങ്കിലും ജന്മനാ ബുദ്ധിവളര്‍ച്ച കുറവാണ്. ആയതിനാല്‍ തന്നെ പിതാവായ വെന്‍കാനക്ക് അവന്റെ സുരക്ഷയെക്കരുതി സന്ദേഹങ്ങളുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് വെന്‍കാനയുടെ സുഹൃത്ത് കുട്ടിയുടെ കൈയ്യില്‍ ടാറ്റൂ ആയി ഫോണ്‍നമ്പര്‍ പതിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത്.
സുഹൃത്ത് അമീര്‍ഖാന്റെ ഗജനി കണ്ടപ്പോള്‍ അതില്‍ നിന്ന് കിട്ടിയ ആശയമാണ് വെന്‍കാനക്ക് പകര്‍ന്ന് നല്‍കിയത്. വെന്‍കാന സുഹൃത്ത് പറഞ്ഞ പ്രകാരം മകന്റെ കൈത്തണ്ടയില്‍ തന്റ ഫോണ്‍ നമ്പര്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിപ്പിച്ചു. പിന്നീടൊരവസരത്തില്‍ ശിവ മാലായം അവന്റെ സ്‌ക്കൂളില്‍ നിന്ന് പുറത്തെക്കെവിടെക്കോ ഓടി പോകുകയുണ്ടായി. ബുദ്ധിപരമായി വെല്ലുവിളികള്‍ അനുഭവിക്കുന്ന ശിവയ്ക്ക് തന്റെ വ്യക്തിത്വവും താന്‍ എവിടെ നിന്നാണ് വരുന്നതെന്നും തന്റെ മതാപിതാക്കാള്‍ ആരാണെന്നും മറ്റുള്ളവരോട് പറയാന്‍ സാധിച്ചില്ല. അവസാനം പോലീസ് ശിവയുടെ കൈത്തണ്ടയില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് മാതാപിതാക്കളെ കണ്ടെത്തി. പിന്നീടൊരവസരത്തില്‍ റെയില്‍വേ പ്ളാറ്റ്ഫോമിൽ വെച്ചും ശിവയെ കാണാതായി. ആ സമയം ഒരു ടിക്കററ് പരിശോധകന്‍ ശിവയെ കാണാനിടയാകുകയും അവനെ ആദ്ദേഹത്തിന്റെ ക്യാബിനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയശേഷം കൈയ്യില്‍ ടാറ്റൂ കുത്തിയ നമ്പറില്‍ വിളിച്ച് അവന്റെ രക്ഷകര്‍ത്താക്കള്‍ക്ക് സുരക്ഷിതമായി കൈമാറുകയും ചെയ്തു.
ഇതേ സമാനമായ സംഭവം ചൈനയിലും ഉണ്ടാകുകയുണ്ടായി. മിസിസ്. സുവോയുടെ 17 വയസുള്ള കുട്ടിക്ക് ജന്മനാ ബുദ്ധിവൈകല്യമുണ്ടായിരുന്നു. സുവോ ഇത് മനസിലാക്കി തന്റെ കുട്ടിയുടെ കൈത്തണ്ടയില്‍ അവളുടെ നമ്പര്‍ ടാറ്റൂ പതിപ്പിച്ചു. ഒരിക്കള്‍ കുട്ടിയെ കാണാതാകുകയും പോലീസ് ഉദ്ധ്യോഗസ്ഥര്‍ അവനെ കണ്ടെത്തുകയും ചെയ്തു. പക്ഷേ താന്‍ ആരാണെന്നും അവന്റെ രക്ഷകര്‍ത്താക്കള്‍ ആരാണെന്നും അവന് പറയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് കൈത്തണ്ടയില്‍ പതിപ്പിച്ച ടാറ്റൂയിൽ അടങ്ങിയ മൊബൈല്‍ നമ്പറില്‍ വിളിച്ച് കുട്ടിയെ രക്ഷകര്‍ത്താക്കളുടെ അരികില്‍ എത്തിച്ചു.
Also Read: മുന്നറിയിപ്പുകളെ അവഗണിക്കുന്ന മലയാളി : മഹാപ്രളയത്തിന് ഇടയാക്കിയ ചില കാരണങ്ങളെക്കുറിച്ച് ഉണ്ണി മാക്സ്
പൊതുജനങ്ങള്‍ അധികമാകുന്ന സ്ഥലങ്ങള്‍ ഉദാഹരണത്തിന് പാര്‍ക്കുകള്‍ , സിനിമാ തിയേറററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വെച്ച് കുട്ടികളെ കാണാതാകാനുള്ള സാധ്യതയേറേയാണ്. ഈ സാഹചര്യങ്ങളിലെല്ലാം നമ്പര്‍ അടങ്ങിയ ടാറ്റൂവിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയുടെ സുരക്ഷ ഉറപ്പ് വരുത്താം.
കേരളത്തില്‍ മഹാപ്രളയം വന്നപ്പോള്‍ ദുരിതാശ്വസക്യാമ്പില്‍ രക്ഷകര്‍ത്താക്കളെ കണ്ടെത്താനാകാതെ കുരുന്നുകള്‍ ഒററപ്പെട്ടത് നാം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളുടെ കൈകളില്‍ താല്‍ക്കാലികമായെങ്കിലും പ്രത്യേകിച്ച് യാത്രാവസരങ്ങളില്‍ നമ്പരടങ്ങിയ ടാറ്റൂ പതിക്കുന്നത് നിങ്ങളുടെ കുട്ടിയെ സുരക്ഷിതനാക്കും.പോരാത്തതിന് ശിശുക്കള്‍ കാണാതാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചും വരികയാണ്. ഒരു പക്ഷേ നിങ്ങളുടെ കുട്ടി ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നുണ്ടുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സ്ഥിരമായി മായാതെ നിലനില്‍ക്കുന്ന നിങ്ങളുടെ നമ്പര്‍ അടങ്ങിയ ടാറ്റൂ പതിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്.
Post Your Comments