ന്യൂയോർക്ക്: യു എസ് ഓപ്പൺ മത്സരത്തിനിടെ തിരിഞ്ഞു പോയ വസ്ത്രം ഊരി നേരെയാക്കിയ താരത്തിനെതിരെ നടപടി സ്വീകരിച്ചതിൽ എങ്ങും വ്യാപക പ്രതിഷേധം. ഫ്രഞ്ച് വനിതാ താരം ആലിസി കോര്‍ണെക്കെതിരായ നടപടിയാണ് പ്രതിഷേധത്തിന് വഴി വച്ചിരിക്കുന്നത്.
ആലിസിനെതിരായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി. കോർട്ടിൽ വച്ച് വസ്ത്രം മാറാൻ പാടില്ലെന്ന് നിയമം ഒന്നുമില്ലെന്നും ആലിസി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
Female player punished for taking her top off during US Open, sparking sexism row pic.twitter.com/7sGCDbDlLx
— The Independent (@Independent) August 29, 2018
കളിക്കിടെ ബ്രേക്ക് എടുത്ത് തിരിച്ചു വരുന്ന സമയത് ആണ് തിരിഞ്ഞു കിടക്കുന്നു എന്ന് മനസിലാക്കിയ ആലിസി വസ്ത്രം ഊരി നേരെ ഇടുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ട ചെയര്‍ അംപയര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെയാണ് വനിതാ അസോസിയേഷൻ രംഗത് വന്നത്. വനിതാ താരങ്ങളോട് ഉള്ള വിവേചനം തുടരുന്നു എന്നും അഭിപ്രായപെടുന്നുണ്ട് സോഷ്യൽ മീഡിയ
Post Your Comments