KeralaLatest News

പ്രളയകാലത്ത് രാഷ്ട്രീയം കളിക്കാനെത്തിയ രാഹുൽ ഗാന്ധിയെ നാട്ടുകാർ ആറന്മുളയിലെ ഒരു കോളനിയിൽ കയറ്റിയില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ആറന്മുളയിലെ ഒരു കോളനിയില്‍ കയറ്റിയില്ലെന്ന് ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ് . നിയമസഭ സമ്മേളനത്തിലാണ് വീണ ജോര്‍ജ്ജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ് പ്രളയക്കെടുതി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും വീണ ജോര്‍ജ്ജ് ആരോപിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പി.ടി തോമസ് എംഎല്‍എ പറഞ്ഞു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഴുവൻ സമയവും രാഹുലിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.. പബ്ലിസിറ്റിക്ക് വേണ്ടി വീണ ജോര്‍ജ്ജ് നുണ പറയുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button