ബീജിങ്ങ് : ഇന്ത്യന്‍ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചൈനീസ് സന്ദര്‍ശനം നടത്തി. അവിടെവെച്ച് നടത്തിയ പ്രത്യേക പത്രസമ്മേളനത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ അടുത്ത ബന്ധം സൃഷ്ടിക്കാന്‍ ഉതകുന്ന പ്രസ്താവനകളാണ് കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചത്.
ചൈനീസ് വിനോദസഞ്ചാരികളേയും അവിടെ നിന്നുളള ബിസിനസുകാരേയും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യങ്ങളാല്‍ സമ്പൂര്‍ണ്ണമായ ഇന്ത്യ ചൈനീസ് സന്ദര്‍ശകര്‍ക്ക് നല്ല വിനോദാനുഭവം നല്‍കുമെന്നും എത്തുന്ന എല്ലാ ചൈനീസ് വിനോദ സഞ്ചാരികള്‍ക്കും ലഭ്യമായ ഏററവും നല്ല സംരക്ഷണം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ബീജിങ്ങ്,വൂഹാന്‍, ഷാന്‍ഹായ് എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഒപ്പം 20തോളം വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റുമാരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഇ-വിസ അടക്കമുളള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടും ഇന്ത്യയിലേയ്ക്കുള്ള ചൈനീസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചതിനാലാണ് മന്ത്രി ചൈനീസ് സന്ദര്‍ശനത്തിന് മുതിര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ വലിയ റോഡ് ഷോയും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വൈവിധ്യവും ഇന്ത്യയുടെ ടൂറിസം മേഖലയില്‍ ലഭ്യമായ സൗകര്യങ്ങളുമാണ് ഷോയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
144 ദശലക്ഷം ചെനീസ് വിനോദ സഞ്ചാരികള്‍ വിവിധരാജ്യങ്ങളിലായി സന്ദര്‍ശനം നടത്തിയതില്‍ ആകെ രണ്ടര ലക്ഷത്തോളം പേര്‍ മാത്രമാണ് വിനോദ സഞ്ചാരത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തത്. അതേസമയം 14 ലക്ഷത്തോളം ഇന്ത്യക്കാരണ് ചൈനയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയതെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ചൈനയിലെ തന്നെ മറ്റ് നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിലും എളുപ്പമാണ് ഇന്ത്യയിലേയ്ക്കുളള ആഗമനം, ആയതിനാല്‍ ചൈനീസ് വിനോദസഞ്ചാരികളെ ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയിലെ സുരക്ഷയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും മന്ത്രി പ്രതികരിച്ചു. ഇന്ത്യ വളരെ സുരക്ഷിതമായ രാജ്യമാണ്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ഞങ്ങള്‍ക്ക് പ്രധാനമായ വിഷയമാണ്. വളരെ സജ്ജമായ പോലീസ് സന്നാഹം തന്നെയാണ് രാജ്യത്തിനുള്ളത്. കൂടാതെ 1363 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും സര്‍വ്വ സമയവും പ്രവര്‍ത്തിക്കുന്നു. മാന്‍ഡറിന്‍ അടക്കം 12 ഭാഷകളില്‍ ഈ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. ഈ അവസാനവര്‍ഷം വരെയുളള കണക്കനുസരുച്ച് 3 ലക്ഷത്തോളം സഹായ അഭ്യര്‍ത്ഥനകള്‍ ഹെല്‍പ്പ് ലൈനില്‍ ലഭിച്ചിട്ടുണ്ട്. അതുമാത്രമല്ല ഇന്ത്യയുടെ 14 സംസ്ഥാനങ്ങളില്‍ ടുറിസം സേനയും രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയെപ്പറ്റി പുറത്ത് വരുന്ന വര്‍ത്തകള്‍ തെറ്റാണ് ഏതൊരു രാജ്യത്തും സംഭവിക്കുന്നത് പോലെ ഒറ്റപ്പെട്ട ചില കേല്‍ക്കാന്‍ ആഗ്രഹിക്കാത്ത സംഭവങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നുളളൂവെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗീകാതിക്രമണങ്ങളെപ്പറ്റിയുളള ചോദ്യങ്ങള്‍ക്കായുളള മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇന്ത്യയും ചൈനയും തമ്മിലുള്ള യാത്രാവിമാന സൗകര്യങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. ചൈനയുടേത് അടക്കം 47 യാത്രാവിമാനങ്ങളും 5 ഇന്ത്യന്‍ വിമാനങ്ങളുമാണ് ഇതുവരെ ഇന്ത്യ – ചൈന യാത്രാസേവനം നടത്തുന്നത്. ഇതില്‍ മാറ്റമുണ്ടാക്കുന്നതിനും കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സേവനം ആരംഭിക്കുന്നതിനുമായി വ്യമയാന മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സമ്മേളനത്തില്‍ അറിയിച്ചു. ലോകത്തിലെ തന്നെ ഏററവും വലിയ 10 വിമാനത്താവളങ്ങളുടെ ലിസ്ററില്‍ ഡല്‍ഹി, മുംബൈ, ബംഗ്ലൂര്‍, ഹൈദ്രാബാദ് എന്നീ താവളങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം ലോകത്തില്‍ നല്‍കാന്‍ കഴിയുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ പഞ്ചനക്ഷത്ര ഹോട്ടലുകളും ഇന്ത്യയില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
ബീജിങ്ങില്‍ ഉടനെതന്നെ ഒരു പ്രാദേശിക ഓഫീസ് സ്ഥാപിക്കുമെന്നും ബീജിങ്ങിലുളള ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബന്ധപ്പെട്ട ചൈനീസ് സ്ഥാപനങ്ങളില്‍ ഒരു സ്ട്രാററജിക്ക് അഡൈ്വസറേയും പി. ആര്‍ അഡൈ്വസറേയും നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. . ടൂറിസം മന്ത്രാലയത്തിന്റെ ഓവര്‍സീസ് പബ്ലിസിറ്റി ഫണ്ടായ 100 ദശലക്ഷം ഡോളറിന്റെ വലിയൊരു ഭാഗം ചൈനീസ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിനിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രത്യേകമായി വിളിച്ചുകൂട്ടിയ സെമിനാറിലും മന്ത്രി സംസാരിച്ചു.
Post Your Comments