ആര്‍എസ് പുര: ദുരുഹ സാഹചര്യത്തില്‍ മൂന്നു ബംഗ്ലാദേശികളെ പിടി കൂടി. തിങ്കളാഴ്ചയാണ് ജമ്മു കാഷ്മീരിലെ ആര്‍എസ് പുരയില്നിന്നാണ് ദുരൂഹസാഹചര്യത്തില്‍ ബിഎസ്എഫ് മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്. ഞായറാഴ്ച കലറൂസ് മേഖലയില്‍നിന്നും നാല് ഭീകരരെ സൈന്യം പിടികൂടിയതിന് ശേഷമാണ് ബംഗ്ലാദേശികളെ കൂടി പിടികൂടിയത്.
Also Read : കാസർഗോഡ് നിന്ന് ദൂരുഹ സാഹചര്യത്തില്‍ നാലു പേരെ കൂടി കാണാതായി
ചൊവ്വാഴ്ച ഇവരെ ബിഎസ്എഫ് കാഷ്മീര്‍ പോലീസിനു കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ആര്‍എസ് പുര എസ്പി ആര്.സി. കോട്വാള് പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സംശയാസ്പദമായി ഇവരെ കണ്ടത്തിനെ തുടര്‍ന്നാണ് പിടികൂടിയത്.
Post Your Comments