CinemaLatest NewsNews

തന്റെ പിറന്നാൾ ആഘോഷിക്കേണ്ട തുക കേരളത്തിന് നൽകു; അപകടത്തിൽ മരണപ്പെട്ട നന്ദമൂരി ഹരികൃഷ്ണ അവസാനമായി എഴുതിയ വാക്കുകൾ

എൻടിആറിന്റെ മകനും ജൂനിയർ എൻടിആറിന്റെ അച്ഛനുമായ ഹരികൃഷ്ണ ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ മരിച്ചത്

ആന്ധ്രയുടെ സ്വന്തം നന്ദമൂരി ഹരികൃഷ്ണയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി നിൽക്കുകയാണ് സിനിമ ലോകവും രാഷ്ട്രീയ ലോകവും. എൻടിആറിന്റെ മകനും ജൂനിയർ എൻടിആറിന്റെ അച്ഛനുമായ ഹരികൃഷ്ണ ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ മരിച്ചത്. ഒരു ആരാധകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലാണ് അദ്ദേഹത്തിന് അപകടം പറ്റിയത്. ആരാധകരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഒരാൾ ആണ് ഹരികൃഷ്ണ. ഇപ്പോൾ ഹരികൃഷ്ണ ആരാധകർക്ക് വേണ്ടി അവസാനമായി എഴുതിയ കത്ത് പുറത്തു വന്നിരിക്കുകയാണ്.

 

അടുത്ത് വരുന്ന തന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുന്ന ആരാധകർക്കുള്ളത് ആയിരുന്നു ആ കത്ത്. “ഇത്തവണ പിറന്നാളിന് എനിക്ക് പൂച്ചെണ്ടും പൂമാലകളൊന്നും സമ്മാനമായി വേണ്ട. അതിനായി ഉപയോഗിക്കുന്ന പണം പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിനും മഴ കാരണം ബുദ്ധിമുട്ടുന്ന ആന്ധ്രയിലെ പ്രദേശങ്ങളിലും നൽകു.” ആരാധകര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ നന്ദാമുറി ഹരികൃഷ്ണ അഭ്യര്‍ഥിച്ചു.

നല്‍ഗോണ്ട ഹൈവേയില്‍ ഇന്ന് രാവിലെ 6.30 നു നടന്ന അപകടത്തിൽ ആണ് അദ്ദേഹത്തിന് ജീവൻ നഷ്ടം ആയത്. അമിതവേഗതയിൽ ആയിരുന്ന കാര് ഡിവൈഡർൽ ഇടിച്ചു മറിയുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button