തൃശൂര്‍: ‘നിങ്ങളോടൊപ്പം ചില്‍ ആവാന്‍ ഞാന്‍ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വര്‍ഗത്തില്‍ ചില്ലിങ് ആണ്. ഡോണ്ട് വറി’….. ഐ.സിയുവിലെ മരണക്കിടക്കയില്‍ കിടന്ന് ജോസ് റെയ്‌നിയെന്ന മുന്നാസ് അവസാനം എഴുതിയ കുറിപ്പാണിത്. ബന്ധുക്കൾ മലയാള മനോരമയിൽ നൽകിയ മുന്നാസിന്റെ ചരമപ്പരസ്യം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഒല്ലൂര്‍ മൊയലന്‍ വീട്ടില്‍ മുന്നാസി (25) ന് ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടത്.
മരണമുറപ്പിച്ച് ഐ.സിയുവിയില്‍ കിടന്ന മുന്നാസ് തന്റെ അവസാന വാക്കുകൾ ഒരു ടിഷ്യൂ പേപ്പറിൽ എഴുതി നൽകുകയായിരുന്നു. അസുഖബാധിതനായ ശേഷം, തലയോട്ടി തുറന്നുള്ള രണ്ട് ശസ്ത്രക്രിയകളെയും കീമോ റേഡിയേഷന്‍ ചികിത്സകളെയും മുന്നാസ് പുഞ്ചിരിയോടെ നേരിട്ടു. കൊവിഡ് കാലത്താണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു ശേഷം ഇടതുഭാഗം തളര്‍ന്നു.
‘കൂടുതല്‍ ദുഃഖിക്കുന്നതു നിര്‍ത്തൂ… ഐ ആം എ സൂപ്പര്‍ ഹീറോ…’ മരണം ഉറപ്പിച്ച് ഐസിയുവിലെ കിടക്കയില്‍ കിടക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് മുന്നാസ് എഴുതിയ വാക്കുകളാണിവ. ആശുപത്രി കിടക്കയില്‍ നിന്നു ടിഷ്യു പേപ്പറില്‍ ഇരുപത്തഞ്ചോളം കത്തുകള്‍ മുന്നാസ് എഴുതിയാതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ശസ്ത്രക്രിയയ്ക്ക് നഴ്‌സുമാര്‍ തലമുടി വടിച്ചു നീക്കുമ്പോള്‍ ചിരിച്ചുകൊണ്ടു സെല്‍ഫി എടുത്ത് ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയച്ച് നൽകിയ മുനാസിനെ സുഹൃത്തുക്കൾ വേദനയോടെ ഓർക്കുന്നു.
Post Your Comments