
മാഴ്സെ : നെതർലൻഡ്സ് മിഡ്ഫീൽഡർ കെവിൻ സ്ട്രോട്ട്മാൻ ഫ്രഞ്ച് ക്ലബ് മാർസെയിൽ ചേർന്നു. 5 വർഷത്തെ കരാറിൽ 25 മില്ല്യൻ യൂറോ (25,000 പൗണ്ടിന്) നൽകിയാണ് താരത്തെ റോമയിൽ നിന്ന് മാഴ്സെയിൽ എത്തിച്ചത്.
2013ലാണ് താരം പി.എസ്.വി ഐന്തോവനിൽ നിന്ന് റോമയിൽ എത്തുന്നത്. അന്ന് റോമാ കോച്ചായിരുന്ന റൂഡി ഗാർസിയാണ് ഇപ്പോൾ മാഴ്സെ കോച്ച്. റോമക്കായി 130 മത്സരങ്ങൾ കളിച്ച താരം അവർക്ക് വേണ്ടി 13 ഗോളുകൾ നേടിയിട്ടുണ്ട്. നെതർലാൻഡിന് വേണ്ടി 40 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
Also Read : 32 മില്യണ്‍ പൗണ്ടിന് ബ്രസീലിയൻ താരത്തെ സ്വന്തമാക്കി റോമ
ബ്രസീലിന്റെ ഗോൾകീപ്പർ ആലീസണിനും ബെൽജിയം മിഡ്ഫീൽഡർ റാഡ്ജെ നയിൻഗോലാലിനും ശേഷം ഈ സീസണിൽ റോമാ വിടുന്ന മൂന്നാമത്തെ താരമാണ് സ്ട്രൂട്ട്മാൻ.
Post Your Comments