Latest NewsIndia

ഭാര്യമാരുടെ പീഡനത്തില്‍ നിന്നുള്ള രക്ഷയ്ക്കായി പിശാചിനി മുക്തി പൂജയും… പിന്നെ അന്ത്യകര്‍മ്മങ്ങളും

പൂജകള്‍ ചെയ്തത് 150 പുരുഷന്‍മാര്‍

വാരണാസി: ഫെമിനിസ്റ്റുകളായ ഭാര്യമാരില്‍ നിന്നും രക്ഷനേടുന്നതിനായി പുണ്യനദിയില്‍ മുങ്ങിക്കുളിച്ച് ഭര്‍ത്താക്കന്‍മാര്‍. 150 പുരുഷ കേസരികളാണ് ഭാര്യമാരിന്‍ നിന്നും രക്ഷതേടിയിറങ്ങി ഗംഗയില്‍ കുളിച്ച് തൊഴുതത്. പുണ്യനദിയായ ഗംഗയില്‍ മുങ്ങി കുളിച്ചാല്‍ മനുഷ്യന്‍ ചെയ്ത് കൂട്ടിയ പാപങ്ങളില്‍ നിന്ന് മുക്തി നേടും എന്ന വിശ്വാസമുണ്ട്.

read also : 22 വര്‍ഷമായി ഈ നാട്ടില്‍ ഒരു വിവാഹം നടന്നിട്ട്; പുരുഷന്‍മാര്‍ അവിവാഹിതരായി ജീവിക്കുന്ന ഗ്രാമത്തിന്റെ കഥ

ഭാര്യയുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ജീവിച്ചിരിക്കുന്ന ഭാര്യമാര്‍ക്ക് അന്ത്യകര്‍മ്മങ്ങളും ഇവര്‍ ചെയ്തു. തങ്ങളുടെ വിവാഹ ജീവിതത്തില്‍ എന്നും നേരിട്ട് കൊണ്ടിരിക്കുന്ന കയ്പ്പുള്ള ഓര്‍മ്മകള്‍ നുള്ളിക്കളയുന്നതിനായി പിശാചിനി മുക്തി പൂജയും നടത്തിയാണ് സംഘം മടങ്ങിയത്. കഴിഞ്ഞ ആഴ്ച്ചയാണ് ഭാര്യമാരുടെ പീഡനത്തിന് ഇരയായ 150 ഭര്‍ത്താക്കന്മാര്‍ വാരണസിയില്‍ എത്തിയത്. സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ (എസ്ഐഎഫ്എഫ്) എന്ന സംഘടനയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഈ പുരുഷ സംഘം വ്യത്യസ്തമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പുരുഷനെയും കുടുംബത്തെയും സംരംക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് എസ്ഐഎഫ്എഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button