NattuvarthaLatest NewsNewsIndia

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: യുവതി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍, കൊന്നതെന്ന് ബന്ധുക്കള്‍

ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് യുവതിയുടെ ബന്ധുക്കള്‍

പാറ്റ്ന: വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം പിന്നിടവെ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് വിവാഹിതയായ നിഷ എന്ന യുവതിയാണ് മരിച്ചത്.

ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Read Also :  ഇടുക്കിയിൽ ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു: ബന്ധുവിന് വധശിക്ഷയും പിഴയും

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഭര്‍ത്താവ് ഡോ. മുകേഷ് കുമാറിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് നിഷ കണ്ടെത്തി. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് യുവതി ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി തങ്ങള്‍ക്കിടയില്‍ എപ്പോഴും പ്രശ്നങ്ങളുണ്ടെന്നും മരണപ്പെട്ട യുവതി പറഞ്ഞിരുന്നു.

തുടർന്ന്, നിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു. ഭര്‍ത്താവിനും അയാളുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതിയും നല്‍കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button