ന്യൂഡല്‍ഹി•കേരളത്തിലെ പ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ലെന്ന് കേന്ദ്ര കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം. ഡാമുകള്‍ തുറന്നുവിട്ടതും പ്രളയത്തിനിടയാക്കിയെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍ പറഞ്ഞു.
കേരളത്തില്‍ കനത്തമഴയുണ്ടാകുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. റെഡ് അലേര്‍ട്ട് ആണ് കേരളത്തിന് നല്‍കിയിരുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കേരളം ഗൗരവമായി എടുക്കണമെന്നും രാജീവന്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെ പ്രളയത്തിന് കാരണം ഡാം തുറന്നതല്ല എന്നാണ് കേന്ദ്ര ജല വകുപ്പിന്റെ കണ്ടെത്തല്‍. കനത്ത മഴയാണ് കേരളത്തില്‍ നിയന്ത്രണാതീതമായ പ്രളയമുണ്ടാക്കിയാതെന്നും ജലവകുപ്പ് പറയുന്നു.
Post Your Comments