ശ്രീനഗര്‍: ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി തടവിൽവെച്ച് പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിന് ഒടുവിൽ രക്ഷകരായി പോലീസുകാർ. യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷൗക്കത്ത് അലിയെന്ന യുവാവിനെ ആദിവാസി യുവതിക്കൊപ്പം ഇക്കഴിഞ്ഞ 16നാണ് കാണാതാകുന്നത്. ഇതിന് മൂന്ന് ദിവസം മുൻപ് ഇവര്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ ഹാജരാവുകയും തങ്ങള്‍ വിവാഹിതരായെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കാണാതായത്.
ALSO READ: കുട്ടിയെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ പ്രതി പിടിയിൽ
വീഡിയോ കാണാനിടയായ പോലീസ് സംഘം യുവാവിനെ മര്ദിക്കുന്നവരെയും ബന്ധിയാക്കി വച്ചിരിക്കുന്ന സ്ഥലവും തിരിച്ചറിഞ്ഞശേഷം അതിസാഹസികമായി ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്നും കത്വ പോലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ അറിയിച്ചു. എന്നാല്‍ യുവാവിനെ ബന്ധിയാക്കി വച്ചവരെയും ഇയാളുടെ ഭാര്യയെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മുൻപ് മകളെ അലി എന്ന യുവാവ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി വീണ്ടും യുവാവിനൊപ്പം പോകുകയായിരുന്നു.
Post Your Comments