കൊച്ചി : ചേറ്റുവയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഏഴു പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചു.സംസ്ഥനത്ത് പ്രളയദുരന്തം സംഭവിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയത്തും രക്ഷാപ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ നേവിയും കോസ്റ്റുഗാര്ഡുമെല്ലാം പ്രളയദുരിത രക്ഷാപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞതും അപകടം നടന്ന് 21 ദിനങ്ങള്‍ പിന്നിട്ട സ്ഥിതിക്ക് ഇനി കാണാതായവരെ കണ്ടെത്താനുള്ള സാധ്യതയില്ലാതായതുമാണ് തെരച്ചില്‍ നിര്‍ത്താന്‍ കാരണമായത്.
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കാണാതായ ഏഴ് പേരും. തെരച്ചിലിനിടെ ഇവരുടെ ബന്ധുക്കളും മറ്റും മുനന്പത്ത് എത്തി തന്പടിച്ചിരുന്നെങ്കിലും പ്രളയഭീഷണി ഉയര്‍ന്നതോടെ എല്ലാവരും മടങ്ങിയിരുന്നു. ഈ മാസം ആറിനു പുലര്‍ച്ചെ ചേറ്റുവ കടപ്പുറത്തിന് 27 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് അപകടം നടന്നത്.14 തൊഴിലാളികളുമായി മുനന്പത്തുനിന്നു മത്സ്യബന്ധനത്തിനുപോയ ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു.
Post Your Comments