KeralaLatest NewsNews

മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു ; സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം

മലപ്പുറം: പൊന്നാനിയില്‍ നിന്ന് പോയ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം ലഭിച്ചിട്ടുണ്ട്. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ട് ഉള്ളത്. ബോട്ട് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളുടെ സന്ദേശം. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് പറയുന്നു.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം അഞ്ച് ദിവസം ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ സംസ്ഥാന വ്യാപകമായി മഴപെയ്യും. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button