ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശാഖകളുടെ കോഡുകളും ഐഎഫ്എസ്‌സി കോഡുകളും മാറ്റുന്നു. ബാങ്കിന്റെ 1300 ശാഖകളിലാണ് മാറ്റം. ആറ് അനുബന്ധ ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് ഏകീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ചെലവ് ചുരുക്കലിന്റെ ഭാഗമായി നിലവില്‍ 22,428 ശാഖകളുള്ള എസ് ബി ഐ അടുത്തിടെ വിദേശത്തെ ആറു ശാഖകള്‍ അടച്ചു പൂട്ടിയിരുന്നു. കൂടാതെ 1800 ശാഖകളെ ലയിപ്പിച്ചു എണ്ണം കുറയ്ക്കുകയും ചെയ്തു. 39 രാജ്യങ്ങളിലായി 190 ഓവര്‍സീസ് ശാഖകളാണ് എസ് ബി ഐക്കുള്ളത്.
ALSO READ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ടോമിൻ തച്ചങ്കരി
Post Your Comments