മാനന്തവാടി: മരക്കൊമ്പ് പൊട്ടി വീണ് വീട് തകർന്നു. വള്ളിയൂർകാവ്, കാവുംപുര കോളനിയിലെ വാസുവിന്റെ വീടാണ് തകർന്നത്.
Read Also : പാഠപുസ്തകത്തിലെ പ്രതിജ്ഞ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ: പിണറായി സർക്കാരിനെതിരെ വിമർശനം
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭാര്യ ഭാരതി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ശുചിമുറിയും തകർന്നു.
വർഷങ്ങൾ പഴക്കമുള്ള വീട് ഏത് നിമിഷവും നിലം പൊത്താറായ സ്ഥിതിയിലാണ്. അപകട ഭീഷണിയെ തുടർന്ന്, വാസുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
Post Your Comments