Kerala

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്ബിഐയിൽനിന്ന് മാറ്റുന്നത് ആലോചിക്കേണ്ടിവരുമെന്നാണ് തച്ചങ്കരിയുടെ മുന്നറിയിപ്പ്. ഇതുകാണിച്ച് അദ്ദേഹം എസ്ബിഐക്ക് കത്തുനൽകി. ഒരാഴ്ചക്കകം തീരുമാനമറിയിക്കാമെന്നാണ് എസ്ബിഐയുടെ തീരുമാനം.

Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

പ്രതിവർഷം 2000 കോടിയുടെ ഇടപാടാണ് കെഎസ്ആർടിസി എസ്ബിഐ വഴി നടത്തുന്നത്. ക്രിസിൽ റേറ്റിങ്ങി‍ൽ കെഎസ്ആർടിസി ജീവനക്കാരുടെ സ്കോർ കുറഞ്ഞതിനെത്തുടർന്നാണ് എസ്ബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. വായ്പ ലഭിക്കാനുള്ള പ്രയാസം ജീവനക്കാർ അറിയിച്ചതോടുകൂടി തച്ചങ്കരി എസ് ബിഐയെ സമീപിക്കുകയായിരുന്നു. വായ്പ ലഭ്യമാക്കാൻ എസ്ബിഐ നടപടിയെടുത്തില്ലെങ്കിൽ കനറ ബാങ്കിലേക്ക് അക്കൗണ്ട് മാറ്റാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button