മോസ്‌കോ: നയങ്ങള്‍ക്കെതിരേ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവിന് ജില്ലാ കോടതി 30 ദിവസം ജയില്‍ശിക്ഷ വിധിച്ചു. വ്‌ളാഡിമര്‍ പുടിന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച പതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിക്കു ടിവര്‍സ്‌കോയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
Also Read : ലൈംഗികാതിക്രമം: വ്യത്യസ്ത സമരവുമായി സ്ത്രീകള്‍
പുടിന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ രാജ്യത്തെ വിവിധ നഗരങ്ങളിലാണ് അലെക്‌സി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നത്. തനിക്ക് പങ്കെടുക്കാനായില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ അനുയായികളോട് അലെക്‌സി ആഹ്വാനം ചെയ്യുകയായിരുന്നു. ശനിയാഴ്ച മോസ്‌കോയില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ തിങ്കളാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്.
Post Your Comments