KeralaLatest News

അഞ്ച് ജില്ലകളില്‍ എലിപ്പനിയ്ക്ക് സാധ്യത

തിരുവനന്തപുരം•പ്രളയ ബാധയെത്തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധയ്ക്ക് സാധ്യത. ജില്ലകളിലുള്ളവര്‍ ഉറപ്പായും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ മലപ്പുറം പാലക്കാട് കോഴിക്കോട് കണ്ണൂര്‍ എന്നീ ജില്ലകളിലാണ് എലിപ്പനിക്ക് സാധ്യതയുള്ളത്. പ്രളയത്തിന് ശേഷം ധാരാളം മാലിന്യം അടിഞ്ഞുകൂടിയെന്നും ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്നും കര്‍ശനമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്നു മലിനജലത്തില്‍ ഇറങ്ങിയവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ 100 ഗ്രാമിന്റെ ഡോക്‌സിസ്‌യ്ക്ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ രണ്ട് എണ്ണം ഭക്ഷണത്തിനു ശേഷം കഴിക്കണം. തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, ജില്ലകളില്‍ പ്രതിരോധ മരുന്നു കഴിക്കാത്തവരില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കെട്ടിനിന്ന വെള്ളവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് പനി, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button