
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ എലിവഷം നല്‍കി മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തിയ സൗമ്യയുടെ രണ്ട് കാമുകര്‍ ഉടൻ അറസ്റ്റിലാവുമെന്ന് സൂചന. ഇവർ സൗമ്യയുടെ ബന്ധമുള്ളവരാണെന്നും ഇവർക്ക് ഈ കൊലപാതകത്തിൽ പങ്കുള്ളതായും ഇവരുടെ സംഭാഷണം പരിശോധിച്ചതിൽ നിന്ന് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എലിവിഷം കൊടുക്കാനും മറ്റുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ സൗമ്യയ്ക്ക് നല്‍കിയതായാണ് പൊലീസ് കണ്ടെത്തല്‍. ഇക്കാര്യം ഇവരും സമ്മതിച്ചിട്ടുണ്ട്.
ഏത് സമയത്തും അറസ്റ്റ് നടക്കും. ഇതോടെ പിണറായി കൊലയില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാവുകയാണ്.ഒരാള്‍ സൗമ്യയെ കൊണ്ടു പോകുന്ന കാര്‍ ഡ്രൈവറും മറ്റൊരാള്‍ പിണറായിയിലെ തന്നെ 65 കാരനുമാണെന്നാണ് വിവരം. 23കാരനാണ് പ്രധാന പ്രതി. ഇവര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇവരുടെ കാര്യത്തിലും ശാസ്ത്രീയ തെളിവുകൾ തന്നെയാണ് പൊലീസ് ശേഖരിക്കുന്നത്. എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരില്‍ സൗമ്യക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന് കരുതുന്ന യുവാവ് പൊലീസിനോട് പറഞ്ഞു.
ഇയാളാണ് സൗമ്യയുടെ വാണിഭ ഇടപാടുകള്‍ക്കും സഹായിയായി നില്‍ക്കുന്നത്. 16 വയസുമുതല്‍ ഇയാള്‍ക്ക് സൗമ്യയുമായി അടുപ്പമുണ്ട്. കൊലപാതകം നടന്ന ദിവസങ്ങളില്‍ അതിന് മുമ്പും പിമ്പും സൗമ്യ ഏറ്റവും കൂടുതല്‍ ഫോണില്‍ സംസാരിച്ചത് 23കാരനായ കാമുകനോടായിരുന്നു. സൗമ്യയ്ക്ക് പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്. തലശ്ശേരിയില്‍ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീ സൗമ്യയുടെ ജീവിതം മാറ്റിമറിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ ബോധ്യമായ കാര്യം.
സൗമ്യയുടെ രംഗം കണ്ട മകൾ മറ്റുള്ളവരോട് പറഞ്ഞതോടെ മകള്‍ ഭീഷണിയായി. ഇതോടെ കാമുകന്മാർ ആണ് എലിവിഷം വാങ്ങി നല്‍കിയതും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന് ലഭിക്കുന്ന സൂചന.
Post Your Comments