Latest NewsKerala

തരംഗമായി സാലറി ചലഞ്ച്; ഒരു മാസത്തെ ശമ്പളം നല്‍കി മന്‍മോഹന്‍ സിംഗും

ന്യൂഡല്‍ഹി:  പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ സാലറി ചലഞ്ച് ഏറ്റെടുത്തുവെന്നും തന്റെ ഒരു മാസത്തെ ശമ്ബളം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും കേരളത്തിന് നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ബെഹ്റ അറിയിച്ചു. കൂടാതെ പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങ് ഒരുക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷും തയ്യാറായിട്ടുണ്ട്. മെട്രോ ജീവനക്കാരും സഹായം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: കേരളത്തിന് കൈത്താങ്ങായി ഗവര്‍ണറും; ഒരു മാസത്തെ ശമ്പളം നല്‍കും

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഗവര്‍ണര്‍ പി സദാശിവവും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് സദാശിവം അറിയിച്ചു. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും . ഇന്നു തന്നെ പണം കൈമാറുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയം സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ തമിഴ്‌നാട്ടിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ദ്ദേശം തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. ഈ ഒരു തീരുമാനത്തിലൂടെ ഏകദേശം 200 കോടി രൂപയാണ് ഇതുവഴി ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിക്കാന്‍ കഴിയുക. ഇതിനായി ഈ മാസത്തെ ശമ്ബളത്തില്‍ നിന്നുതന്നെ പണം നല്‍കാനാണ് തീരുമാനമെന്ന് തമിഴ്‌നാട് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി. ആര്‍. രാജ്കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button