ന്യൂഡല്‍ഹി: രണ്ട് കിലോയില്‍ അധികം ഭാരമുള്ള ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ മേഖലകളില്‍ നിരന്തരം ഡ്രോണുകള്‍ കാണാറുണ്ട്. ഇവ വളരെയധികം സുരക്ഷാ ഭീഷണികള്‍ സൃഷ്ടിക്കുന്നു, എന്ന കണ്ടെത്തലിലാണ് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ നിയമം പ്രാഭല്യത്തിലാക്കാന്‍ പ്രത്യേകം ഏജന്‍സി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിലൂടെ ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ അനിയന്ത്രിത ഉപയോഗം തടയാനുമാണ് പദ്ധതി.
ALSO READ:കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
Post Your Comments