India

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാൻ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ കേരളത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന അടുത്തയാഴ്ച പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാൻ കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അദ്ദേഹത്തിന്റെ സ​ന്ദ​ര്‍​ശ​നം.

Read also: പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളം പശ്ചാത്താപത്തോടെ ഓര്‍ക്കേണ്ട ഒരു നേതാവുണ്ട് ; അഡ്വ ജയശങ്കര്‍

നേ​ര​ത്തെ, കേ​ര​ള​ത്തി​ന് യു​എ​ഇ 700 കോ​ടി ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ന് ദു​രി​താ​ശ്വാ​സ​മാ​യി ന​ല്‍​കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അഹമ്മദ് അൽ ബന്ന വ്യക്തമാക്കിയത്. അതേസമയം കേരളത്തിന് സഹായം നൽകിയേക്കും എന്ന സൂചന നൽകുന്നതാണ് യുഎഇ അംബാസഡറുടെ സന്ദർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button