Latest NewsKerala

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ദുരിതാശ്വാസ സാധനങ്ങള്‍ വഴിതിരിച്ച്‌ ഗോഡൗണിലെത്തിച്ചു: മുന്‍ എംഎല്‍എ ക്കെതിരെ കേസ്

തൃശൂര്‍ ; പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി തമിഴ്‌നാട്ടില്‍നിന്നു എത്തിച്ച അവശ്യസാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എ ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. അരി, മരുന്ന്, കുപ്പിവെള്ളം, ബിസ്‌കറ്റ് എന്നിവയാണ് കടത്തിയത്. തൃശൂര്‍ പഴം, പച്ചക്കറി മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ഗോഡൗണില്‍ നിന്നാണ് ഈ സാധനങ്ങള്‍ കണ്ടെടുത്തത്.

മുന്‍ എംഎല്‍എ എംപി വിന്‍സെന്റ്, മുന്‍ മേയര്‍ ഐപി പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ സൊസൈറ്റി ഗോഡൗണിലേക്ക് മാറ്റിയത് എന്നാണ് ആരോപണം.തൃശൂര്‍ കലക്‌ട്രേറ്റിലേക്കു വന്ന ആറു ലോഡ് അവശ്യസാധനങ്ങളില്‍ രണ്ടു ലോഡ് വഴി തിരിച്ചു വിട്ട് സ്വകാര്യ ഗോഡൗണിലേക്ക് എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് ആറ് ലോഡ് സാധനങ്ങള്‍ എത്തിയത്.

പരാതിയെ തുടര്‍ന്ന് ഒല്ലൂര്‍ സിഐ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ലോഡ് സാധനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. എന്നാൽ തമിഴ്‌നാട്ടിലെ വ്യാപാരികള്‍ ഒല്ലൂര്‍ മേഖലയില്‍ വിതരണം ചെയ്യുന്നതിനായി തങ്ങള്‍ക്ക് എത്തിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button