മുംബൈ: മുന്‍ എംഎല്‍എ വിവേക് പാട്ടീല്‍ എന്നറിയപ്പെടുന്ന വിവേകാനന്ദ് ശങ്കര്‍ പാട്ടീലിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 152 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി.
പനവേലിലെ കര്‍ണാല സഹകാരി ബാങ്ക് ലിമിറ്റഡുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി. മൂന്ന് തവണ എംഎല്‍എ പദവിയിലെത്തിയ വ്യക്തിയാണ് വിവേക് പാട്ടീല്‍. ഷേത്കാരി കംഗര്‍ പക്ഷ പാര്‍ട്ടി അംഗമാണ് വിവേക് പാട്ടീല്‍. കര്‍ണാല സഹകാരി ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം.
2019ല്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പനവേല്‍ സിറ്റി പോലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് അത് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 2019-20 കാലയളവില്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്.
Post Your Comments