Latest NewsMovie Songs

ആര്‍ കെ സ്റ്റുഡിയോ വില്‍ക്കാന്‍ ഒരുങ്ങി കപൂര്‍ കുടുംബം; കാരണം അഭിപ്രായ വ്യത്യാസം

1948ലാണ് രാജ് കപൂർ ആർ.കെ. ഫിലിംസ് സ്ഥാപിച്ചത്

‘അച്ഛന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും വില്കാതെ തരമില്ല..’ നടന്‍ ഋഷി കപൂര്‍ ആര്‍ കെ സ്റ്റുഡിയോ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞ വാക്കുകളാണ്. ബോളിവുഡിന്റെ ചരിത്രത്തിൽ നിർണായകമായൊരു സ്ഥാനമുള്ള ആർ.കെ. സ്റ്റുഡിയോ കപൂര്‍ കുടുംബത്തിന്റെ കുടുംബ സ്വത്താണ്. സഹോദരങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തില്‍ ആണെങ്കിലും മക്കളും കൊച്ചു മക്കളും അടങ്ങുന്ന കുടുംബത്തില്‍ ഈ സ്വത്തിന്റെ പേരില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുമോ എന്ന് പേടിക്കുകയാണ് ഋഷി. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ കേസും വഴക്കും ഉണ്ടാകാതെയിരിക്കാന്‍ നഷ്ടത്തിലായിരിക്കുന്ന ഈ സ്ഥാപനം വില്‍ക്കുക എന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് കപൂര്‍ കുടുംബം.

1948ലാണ് രാജ് കപൂർ ആർ.കെ. ഫിലിംസ് സ്ഥാപിച്ചത്. പല വിജയ ചിത്രങ്ങളുടെയും ഭാഗമായ ഈ സ്റ്റുഡിയോ കഴിഞ്ഞ വര്ഷം ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസർ 2ന്റെ ഷൂട്ടിങ്ങിനിടെ അഗ്നിക്കിരയായി. അന്ന് സൂപ്പർ താരങ്ങളായ നർഗിസ്, വൈജയന്തിമാല എന്നിവർ മുതൽ ഐശ്വര്യ റായി ധരിച്ച കോസ്റ്റ്യൂം വരെ അഗ്നിക്കിരയായതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button