ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ വീണ്ടും പ്രതീക്ഷകളുയർത്തി ഇന്ത്യയുടെ പി.വി. സിന്ധു. വനിത വിഭാഗം സിംഗിള്‍സിൽ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നിരിക്കുകയാണ് സിന്ധു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയത്. സ്കോർ 21-17, 15-21, 21-10.
മത്സരത്തിൽ ആദ്യ ലീഡ് ജപ്പാന്‍ താരത്തിനായിരുന്നു. എന്നാൽ ഏറെ വൈകാതെ ഇടവേളയ്ക്കു മുൻപ് തന്നെ 11-8 എന്ന സ്‌കോറിൽ സിന്ധു ലീഡ് നേടി. ഇടവേളയ്ക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധു 21-17 എന്ന സ്‌കോറിൽ ആദ്യ ഗെയിം സ്വന്തമാക്കി.
Read also:ഏഷ്യൻ ഗെയിംസ് 2018 ; സൈനയ്ക്ക് വെങ്കല നേട്ടം
എന്നാൽ രണ്ടാം ഗെയിമില്‍ കടുത്ത മത്സരമാണ് ജപ്പാൻ തരാം കാഴ്ച്ചവെച്ചത്. തുടക്കത്തിൽ ലീഡ് നേടിയെങ്കിലും അകാനെയുടെ പോരാട്ടത്തിന് മുന്നില്‍ സിന്ധു പതറി. 15-21 എന്ന സ്‌കോറിൽ അകാനെ രണ്ടാം ഗെയിം സ്വന്തമാക്കി.
ഒപ്പത്തിനൊപ്പമുള്ള പോരാട്ടണമാണ് മൂന്നാം ഗെയിമില്‍ ഇരു താരങ്ങളും പുറത്തെടുത്തത്. എന്നാൽ സിന്ധു അത്ഭുതപ്പെടുത്തിക്കൊണ്ട് മികച്ച ഫോമിലേക്ക് ഉയരുകയായിരുന്നു. ഇത്തവണ വീണ്ടും അകാനെയ്ക്ക് പിഴച്ചു. ജപ്പാന്‍ താരത്തെ 21-10 എന്ന സ്‌കോറിൽ കീഴ്പെടുത്തി സിന്ധു ഫൈനലിൽ കടന്നു ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുയർത്തി. ഫൈനലില്‍ തായ്‍വാന്റെ തായി സു യിംഗിനെയാണ് സിന്ധു നേരിടുന്നത്.
Post Your Comments