ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. സെമിയിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോട് സൈന തോറ്റു. ബാഡ്‌മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന.
എന്നാൽ ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് തിരിച്ചടി സംഭവിച്ചിരുന്നു . പുരുഷ വിഭാഗം 10000 മീറ്ററില്‍ ഇന്ത്യ നേടിയ വെങ്കല മെഡല്‍ തിരിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഗോവിന്ദന്‍ ലക്ഷമണൻ ആയിരുന്നു മെഡല്‍ നേടിയത്.
Read also:ജിറോണയെ വീഴ്ത്തി റയൽ മാഡ്രിഡിന് ജയം
താരത്തിന്റെ കാല്‍ ട്രാക്കിനു പുറത്തേക്ക് പോയി എന്ന കാരണത്താലാണ് ഈ തീരുമാനം. വീഡിയോ ഫൂട്ടേജുകൾ പരിശോധിച്ച റഫറികളുടെ തീരുമാന പ്രകാരമാണ് താരത്തെ അയോഗ്യമാക്കിയത്. 29: 44.91 എന്ന സമയത്തിനുള്ളിൽ മൂന്നാമതായാണ് ഗോവിന്ദന്‍ ലക്ഷ്മണൻ മത്സരം പൂർത്തിയാക്കിയത്. 20 വര്‍ഷത്തിനു ശേഷം ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ആദ്യം മെഡല്‍ നേടുന്ന താരമായി മാറിയിരുന്നു ഗോവിന്ദന്‍ ലക്ഷമണൻ.
Post Your Comments