Latest NewsIndia

രക്ഷാബന്ധന്‍ ദിനത്തില്‍ വ്യത്യസ്ത രംഗത്തുള്ളവരെ ‘ഫോളോ’ ചെയ്ത് മോദി

ഇതേസമയം ഏതാനും വനിത ബി.ജെ.പി നേതാക്കളെയും മോദി ഫോളോ ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: സഹോദരങ്ങള്‍ പരസ്പരം ആദരിക്കുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ വ്യത്യസ്തനായി പ്രധാനമന്ത്രി മോദി. ആഘോഷങ്ങളുടെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച 55 സ്ത്രീകളെയാണ് ഫോളോ ചെയ്തത്.  കായികം, സാമൂഹ്യപ്രവര്‍ത്തകനം, ജോണലിസ്റ്റ് തുടങ്ങിയ മേഖലകളിലുള്ളവരെയാണ് അദ്ദേഹം ഫോളോ ചെയ്തത്.

സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരമായ അശ്വിനി പൊന്നപ്പ, ടെന്നീസ് താരമായ കര്‍മന്‍ കൗര്‍, പി.ടി ഉഷ, കര്‍ണ്ണം മല്ലേശ്വരി, മുന്‍ മിസ് ഇന്ത്യയും ആക്ടിവിസ്റ്റുമായ സ്വരൂപ്, മാധ്യമപ്രവര്‍ത്തകരായ റൊമാന ഇസര്‍ ഖാന്‍, ശ്വേത സിംഗ്, പദ്മജ ജോഷി, ഷീല ഭട്ട്, ശാലിനി സിംഗ്, രേണുക പുരി, നടി കൊയെന മിത്ര തുടങ്ങിയവരാണ് മോദി ഫോളോ ചെയ്തവരില്‍ പ്രമുഖര്‍.

ALSO READ:മോദിയുടെ കയ്യില്‍ രാഖി കെട്ടാൻ ആഗ്രഹം; രക്ഷാബന്ധന്‍ ദിനത്തില്‍ രാഖിയുമായി ഒരു 103 കാരി

ഇതേസമയം ഏതാനും വനിത ബി.ജെ.പി നേതാക്കളെയും മോദി ഫോളോ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ തിരിച്ച് മോദിയോട് നന്ദി പറയാനും രക്ഷാബന്ധന്‍ ആശംസകളറിയിക്കാനും മറന്നില്ല. ആകെ 2,000 പേരെയാണ് മോദി പേഴ്സണല്‍ അക്കൗണ്ടില്‍, ട്വറ്ററില്‍ ഫോളോ ചെയ്യുന്നത്. അതേസമയം മോദിയെ ഫോളോ ചെയ്യുന്നത് 43.7 മില്ല്യണ്‍ പേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button