Latest NewsKerala

സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം

വ്യക്തികളോ സംഘടനകളോ സ്ഥലം കൊടുക്കണമെന്ന് നിര്‍ദേശം

ഇടുക്കി: സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇടുക്കിയില്‍ പ്രളയം ദുരന്തം വിതച്ച ചില പ്രദേശങ്ങളിലാണ് ജനവാസം നിയന്ത്രിക്കാന്‍ നിര്‍ദേശം. റവന്യു മന്ത്രി വിളിച്ച അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. ഭൂമി നല്‍കാന്‍ വ്യക്തികളോ സംഘടനകളോ തയ്യാറായാല്‍ അവിടെ പുനരധിവസിപ്പിക്കും. ഇങ്ങനെ ഭൂമി ലഭ്യമായില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കും.

read also : ഇടുക്കി ഡാം തകര്‍ന്നാല്‍ വരാന്‍ പോകുന്നത് വന്‍ ദുരന്തം…! ഈ മൂന്ന് ജില്ലകള്‍ ഓര്‍മകളില്‍ മാത്രമാകും : വീഡിയോ കാണാം

വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചിട്ടുണ്ട്. ഇടുക്കിയിലെ 141 റോഡുകളില്‍ 1496 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും കേടുപാടുകളും ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button