ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷകളുയർത്തി ഇന്ത്യൻ ഹോക്കി ടീം. നിലവിയുടെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം കൊറിയയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.
മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ ടീം കൊറിയയെ വീഴ്ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി രുപീന്ദർ, ചിംഗ്ലൻസാന, ലളിത്, മൻപ്രീത്, ആകാശ്ദീപ് എന്നിവർ ഓരോ ഗോൾ വീതം നേടി. കൊറിയയ്ക്കു വേണ്ടി മഞ്ജെ ജംഗ് രണ്ട് ഗോളും, ജൊങ്ഹ്യൂൻ ജാം ഒരു ഗോളും നേടി.
Read also:പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി; കുട്ടികൾക്ക് നഷ്ടമായതൊക്കെ സർക്കാർ നൽകും
നാലു വിജയങ്ങളിൽ നിന്ന് 12 പോയിന്റോടെ പൂൾ എയിൽ ഇന്ത്യ മുന്നിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. മലയാളി താരം പി ആർ ശ്രീജേഷ് ആണ് ഇന്ത്യൻ ടീം നായകൻ.
Post Your Comments