സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ നിരവധി കുട്ടികൾക്ക് പാഠപുസ്തകങ്ങളും ക്ലാസുകളും നഷ്ടപെട്ടിരുന്നു. പ്രളയം ശമിച്ചതോടെ 29 നുതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
ക്ലാസുകൾ ആരംഭിച്ചയുടൻ ആദ്യ മൂന്നു ദിവസങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് സ്കൂളുകളിൽ ശേഖരിക്കും. നഷ്ടമായ പാഠപുസ്തകങ്ങൾ മാത്രമാകും സർക്കാർ നൽകുക എന്ന പ്രചാരണം തെറ്റണെന്നും. ബാഗ്, നോട്ട് ബുക്കുകൾ തുടങ്ങി കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ എല്ലാം നൽകുമെന്ന്
മന്ത്രി അറിയിച്ചു.
കൂടാതെ ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുമെന്നും . ഇതിനുള്ള പരിശോധന വരുംദിവസങ്ങളിൽ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.സ്കൂളുകളിലെ കിണറുകളെല്ലാം ഇന്നും നാളെയുമായി ക്ലോറിനേഷൻ നടത്തും. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ നിന്ന് ആളുകളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments