ദുബായ്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസത്തിനായി അഞ്ച് മില്യൺ ദിർഹം സംഭാവന ചെയ്ത് ദുബായ് ഇസ്ലാമിക് ബാങ്ക്. മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ചാരിറ്റി എസ്ടാബ്ലിഷ്മെന്റിലേക്ക് (MBRCH) ആണ് ബാങ്ക് ഈ തുക സംഭാവനയായി നൽകിയിരിക്കുന്നത്. കേരളത്തിലെ പ്രളയത്തിന് ദുരിതമനുവഭവിക്കുന്നവർക്ക് പ്രാഥമിക ഭക്ഷണവും അത്യാവശ്യമായ സാധനങ്ങളും എത്തിക്കാനുള്ള ഫണ്ടിലേക്കാണ് ബാങ്കിന്റെ സംഭാവന.
Also Read: സിംബാബ്വെയില്യില് മരണമടഞ്ഞ മലയാളിയുടെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിക്കും
ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ഈ ഉദാരമായ സംഭാവന കേരളത്തിലെ ഞങ്ങളുടെ ഇന്ത്യൻ സഹോദരന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു എന്നാണ് MBRCH ട്രസ്റ്റീ ബോർഡിന്റെ വൈസ് ചെയർമാൻ കൂടിയായ ഇബ്രാഹിം ബൗമേൽഹ പറഞ്ഞത്.
Post Your Comments