കരസേനയ്ക്ക് കരുത്തേകാൻ ആര്‍മി എഡിഷന് സഫാരി സ്റ്റോമുമായി ടാറ്റ. ഇന്ത്യന്‍ കരസേനയുടെ തീരുമാനമനുസരിച്ച് 3,192 സഫാരി സ്റ്റോം 4X4 എസ്യുവികളാണ് നിര്‍മിച്ച് സൈന്യത്തിന് ടാറ്റ കൈമാറേണ്ടത്. നിലവില്‍ 1500 എണ്ണം നിര്‍മിച്ചതില്‍ 1,300എണ്ണം കരസേനയ്ക്ക് കൈമാറി. പൂനെ നിര്‍മാണ ശാലയില്‍ നിന്നും കഴിഞ്ഞദിവസം പുറത്തിറങ്ങിയ 1500ആമത്തെ സഫാരി സ്റ്റോമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ജനറല്‍ സര്‍വീസ് 800 ഗണത്തില്‍പ്പെടുന്ന സഫാരി സ്റ്റോമുകളെ പട്രോളിംഗിനും പ്രതിരോധാവശ്യങ്ങള്ക്കുമായിരിക്കും സേന ഉപയോഗിക്കുക.മറ്റു സൈനിക വാഹനങ്ങള്‍ പോലെ പച്ച നിറം തന്നെ ആയിരിക്കും ഈ വാഹനത്തിനും.
സാധാരണ സഫാരി സ്റ്റോമില്‍ നിന്നും വ്യത്യസ്തമായി സൈനികാവശ്യങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ രൂപകല്പന ചെയ്തു വികസിപ്പിച്ച വാഹനമായ സഫാരി സ്റ്റോം ആര്‍മി എഡിഷന് ഡീസല്‍ എസ്യുവികള്‍ക്ക് ഉയര്‍ന്ന ദൃഢതയും വിശ്വസ്യതയും കാഴ്ച വെക്കുവാനും പരമാവധി 800 കിലോ ഭാരം വഹിക്കാനും സാധിക്കും. ഇതുകൂടാതെ സാധാരണ സഫാരി സ്റ്റോമിനെ അപേക്ഷിച്ച് 70 ശതമാനം അധിക കരുത്തും 60 ശതമാനം ഉയര്‍ന്ന പേലോഡും200 ശതമാനം അധിക ടോര്‍ഖും ആര്‍മി എഡിഷന് അവകാശപ്പെടുന്നു.
A proud moment for Tata Motors today as we celebrate the rollout of our 1500th Tata GS800 Safari Storme for the Indian Armed Forces. #ConnectingAspirations pic.twitter.com/lC6tLeGqTs
— Tata Motors (@TataMotors) August 25, 2018
ദുര്‍ഘടമായ നിരത്തുകള്‍ നേരിടാന്‍ സ്പെന്ഷനിലും ഡ്രൈവ്ട്രെയിനിലും ടാറ്റ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, 4X4 ലോ റേഞ്ച് ബോക്സ്, റീഡിംഗ് ലാമ്പുകള്‍, സുബ്രോസ് എയര്‍ കണ്ടീഷണിംഗ് സംവിധാനം, എബിഎസ് 9.1, ഇരട്ട എയര്‍ബാഗുകള്‍,ബീജ് ബ്ലാക് ഇന്റീരിയര്‍ എന്നിവയാണ് പ്രത്യേകതകള്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല.
Also read : ഈ രാജ്യത്തെ വാഹന വിപണിയില്‍ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി സുസുക്കി
Post Your Comments