റായ്പൂര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിക്ക് അനുശോചനമറിയിക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ ചിരിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യം. വാജ് പേയിയുടെ അനന്തിരവള്‍ കരുണ ശുക്ലയാണ് യോഗത്തിനിടെ ചിരിച്ച ഛത്തീസ്ഗഡ് കൃഷിമന്ത്രി ബ്രിജ് മോഹന്‍ അഗര്‍വാളും ആരോഗ്യമന്ത്രി അജയ് ചന്ദ്രകറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. അനുശോചന യോഗത്തിനിടെ രണ്ട് മന്ത്രിമാരും ചിരിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Read Also: വാജ് പേയിക്ക് സിനിമാ ലോകത്തിന്റെ പ്രണാമം
ആഗസ്റ്റ് 23ന് റായ്പൂരില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തിനിടെയാണ് സംഭവം. ബിജെപി മന്ത്രിമാരുടെ പ്രവൃത്തി തന്നെ വേദനിപ്പിച്ചുവെന്ന് കരുണ പറഞ്ഞു. സംസ്ഥാനം രൂപീകരിച്ച അടല്‍ജിയോട് നേതാക്കള്‍ക്ക് ബഹുമാനമില്ലെന്നും അവര്‍ പറഞ്ഞു. വാജ് പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഛത്തീസ് ഗഡ് സംസ്ഥാനം രൂപീകരിച്ചത്. മുന്‍ ബി.ജെ.പി നേതാവും ലോക്സഭാംഗവുമായിരുന്ന കരുണ ശുക്ല 2013 ല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Post Your Comments